129Aussicht
2Bewertung

ദുബൈയിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഹൈടെക് ആയി മാറി. സൗജന്യ വൈഫൈ അടക്കം നിരവധി സേവനങ്ങള്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളിലെ ആദ്യത്തേത് ജുമൈറ റോഡില്‍ തുറന്നു. ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ ഷെല്‍ട്ടറിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ച്ച് അവസാനത്തോടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 100 സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. more news: www.mediaonetv.in watch live: www.mediaonetv.in/watch