157Aussicht
0Bewertung

അടിയന്തര ആവശ്യങ്ങള്‍ക്കായി രാജ്യത്ത് തങ്ങേണ്ടി വരുന്നവര്‍ക്ക്‌ നാലുദിവസം കാലാവധിയുള്ള എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റ് അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. 100 ദിര്‍ഹമാണ് എന്‍ട്രി പെര്‍മിറ്റിന് ഈടാക്കുക. 2014ലെ 22- നമ്പര്‍ മന്ത്രിസഭാ തീരുമാനപ്രകാരമാണിതെന്ന് അറബ് ദിനപത്രമായ അല്‍ഖലീജ് റിപ്പോര്‍ട്ട് ചെയ്തു.